കൊയിലാണ്ടി നഗരസഭ  കേരളോത്സവം 2024

കൊയിലാണ്ടി നഗരസഭ കേരളോത്സവം 2024

  • കേരളോത്സവം ഡിസംബർ 2 മുതൽ 8വരെ നടക്കും

കൊയിലാണ്ടി : സംസ്ഥാന യുവജക്ഷേമ ബോർഡ്‌ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബർ 2 മുതൽ 8വരെ നടക്കും. മത്സരങ്ങൾ ഡിസംബർ 2,3,4,5 തിയ്യതിയിൽ സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിലും രചന മത്സരങ്ങൾ ഡിസംബർ 7ന് നഗരരസഭാ ഓഫീസിലും, കലാ മത്സരങ്ങൾ ഡിസംബർ 8നു പുളിയഞ്ചേരി യു പി.സ്കൂളിലും വെച്ച് നടക്കും.

ക്ലബ്‌ അടിസ്ഥാനത്തിലും, വ്യക്തിഗതമായും 15 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള കൊയിലാണ്ടി നഗരസഭ പരിധിയിൽ താമസക്കാരനായ യുവതി, യുവാകൾക്ക് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർ https://forms.gle/Ucx3c9eVC9ZmaUpb7 എന്ന ലിങ്കിലും കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ https://forms.gle/EnyEum2hboHbfnZ36 എന്ന ലിങ്ക് വഴിയും അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് കൊയിലാണ്ടി നഗരസഭ സെക്രട്ടറി അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )