
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് കഞ്ചാവ് പിടികൂടി
- വില്പനയ്ക്കായി എത്തിച്ച 15 കിലോയോളം വരുന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്
കൊയിലാണ്ടി:കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് കഞ്ചാവ് പിടികൂടി. പതിനഞ്ച് കിലോയോളം കഞ്ചാവുകെട്ടുകളാണ് റൂറൽ എസ്.പിയുടെ കീഴിൽ നാർക്കോട്ടിക് സ്ക്വാഡും ഡാൻസാഫ് സംഘവും പിടികൂടിയത്.

ഒഡീഷ സ്വദേശികളായ രണ്ട് സ്ത്രീകളും നാല് പുരുഷൻമ്മാരും ഉൾപ്പെടെയുള്ള സംഘത്തെയാണ് പോലീസ് പിടികൂടിയത് . 2.40ന് കൊയിലാണ്ടിയിലെത്തിയ കണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിലാണ് സംഘമെത്തിയത്.

രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് മുതലേ സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ സംഘത്തെ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. വില്‌പനയ്ക്കായി എത്തിച്ച കഞ്ചാവാണിതെന്ന് പറയുന്നു
CATEGORIES News