
കൊയിലാണ്ടി സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം 2025 ഏപ്രിൽ 29-ന്
- സാമൂഹ്യ -സാംസ്കാരിക മണ്ഡലങ്ങളിലെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കുന്നു
കൊയിലാണ്ടി:ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ (TIDP) ഉൾപ്പെടുത്തി നിർമ്മിക്കുന്ന കൊയിലാണ്ടി സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം 2025 ഏപ്രിൽ 29 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവ്വഹിക്കുകയാണ്.

എംഎൽഎ കാനത്തിൽ ജമീല ചടങ്ങിൽ അദ്ധ്യക്ഷം വഹിക്കും. പാർലമെന്റ് അംഗം ഷാഫി പറമ്പിൽ മുഖ്യാതിഥി ആയിരിക്കും. സാമൂഹ്യ -സാംസ്കാരിക മണ്ഡലങ്ങളിലെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കുന്നു.
CATEGORIES News