
കൊയിലാണ്ടി ഹാർബറിലെ പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന പദ്ധതികളുടെ നിർമാണ ഉദ്ഘാടനം നാളെ
- ഉദ്ഘാടനം നാളെ പ്രധാനമന്ത്രി ഓൺലൈൻ ആയി നിർവഹിക്കും
കൊയിലാണ്ടി :കൊയിലാണ്ടി ഹാർബറിലെ പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന (PMMSY) പദ്ധതികളുടെ നിർമാണ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി ഓൺലൈൻ ആയി നിർവഹിക്കും . മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ് മന്ത്രി, കേന്ദ്ര ഫിഷറീസ് സഹമന്ത്രി, കേരള ഫിഷറീസ് വകുപ്പ് മന്ത്രി തുടങ്ങിയവർ ഓൺലൈൻ ആയി പങ്കെടുക്കും.
കൊയിലാണ്ടി ഹാർബറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എംപി, കാനത്തിൽ ജമീല എംഎൽഎ മറ്റു ജനപ്രതിനിധികൾ പങ്കെടുക്കുന്നു.
CATEGORIES News