
കൊല്ലം എൽ.പി സ്കൂളിന്റെ 150-ാം വാർഷികാഘോഷം സമാപിച്ചു
- കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കല്പറ്റ നാരായണൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു
കൊയിലാണ്ടി :കൊല്ലം പിഷാരികാവ് ദേവസ്വത്തിനു കീഴിലെ കൊല്ലം എൽ.പി സ്കൂളിന്റെ 150-ാം വാർഷികാഘോഷം സമാപിച്ചു. ചടങ്ങ് ഷാഫി പറമ്പിൻ എംപി ഉദ്ഘാടനം ചെയ്‌തു. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കല്പറ്റ നാരായണൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ചരിത്ര ഡോക്യുമെൻ്ററി പ്രകാശനവും നടന്നു. യുവ എഴുത്തുകാരൻ ജോഷിൽ ഡോക്യുമെൻ്ററിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വി.വി.ഫക്രുദ്ദീൻ മാസ്റ്റർ, എ.പി.സുധീഷ്, ആർ.ബിനിത, എൻ.വി വത്സൻ, മുഹമ്മദ് ഷെഫീഖ്, തസ്നിയ ഷെമീർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
CATEGORIES News