
കൊല്ലം- മേപ്പയ്യൂർ റോഡിലെ അണ്ടർ പാസിലെ വെള്ളക്കെട്ടിന് പരിഹാരം കാണുക- കെ എസ് എസ് പി യു
- നഗരസഭ കൗൺസിലർ രാജീവൻ എൻ .ടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:കൊല്ലം- മേപ്പയൂർ റോഡിലെ അണ്ടർ പാസ്സിലെ വെള്ളക്കെട്ടു കാരണം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും യാത്ര വളരെ ദുർഘടമാണ്. ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കെ എസ് എസ് പി യു കൊല്ലം ഈസ്റ്റ് യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. നഗരസഭ കൗൺസിലർ രാജീവൻ എൻ ടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിന് ബാബുരാജ് കലേക്കാട്ട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ, പി വി രാജൻ, രവി ഗോവിലേരി, പി കെ ബാബുരാജ്, കെ.സി നാരായണി, ടി എം ബാലകൃഷ്ണൻ, രാജൻ കെ, പി ടി സുധാകരൻ എന്നിവർ സംസാരിച്ചു. പുതിയ അംഗങ്ങളെ സ്വീകരിക്കലും പ്രായമായ അംഗങ്ങളെ ആദരിക്കലും ഉന്നത വിജയികളെ അനുമോദിക്കലും നടന്നു.
CATEGORIES News