
കൊല്ലത്ത് ചരക്ക് ലോറി ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം
- കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് ട്രാൻസ്ഫോമറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
കൊല്ലം : കൊല്ലം ടൗണിൽ ചരക്ക് ലോറി ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് ട്രാൻസ്ഫോമറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. ട്രാൻസ്ഫോമറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. കൊല്ലം ടൗൺ ഭാഗത്ത് അല്‌പസമയം വൈദ്യുതി വിതരണം തടസപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
CATEGORIES News
