
കോടഞ്ചേരിയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു
- പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിദഗ്‌ധ സംഘം പരിശോധന നടത്തുകയും ചെയ്തു
താമരശ്ശേരി: കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കൂടിവരുന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം കോടഞ്ചേരി പഞ്ചായത്തിൽ 47 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്. പക്ഷേ ജനപ്രതിനിധികൾ പറയുന്നത് രോഗികളുടെ യഥാർത്ഥ എണ്ണം ആരോഗ്യവകുപ്പിന്റെ കണക്കിനേക്കാൾ കൂടുതലാണ്. ചെമ്പുകടവ് അംബേദ്കർ കോളനിയിലുൾപ്പെടെ രോഗബാധിതരുണ്ട്. ഡെങ്കിപ്പനി കേസുകൾ കൂടുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശപ്രകാരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഫോഗിങ് ആരംഭിച്ചിട്ടുണ്ട്.
പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിദഗ്‌ധ സംഘം പരിശോധന നടത്തുകയും ചെയ്തു. ലാർവയുടെ സാന്ദ്രത പലയിടത്തും വളരെ അപകടനിലയിലാണ്. പല വീടുകളിലും ഫ്രിഡ്ജുകളിലും ഡെങ്കിപ്പനി ലാർവയെ കണ്ടെത്തിയിട്ടുണ്ട്. ചെമ്പുകടവ്, മരുതിലാവ് എന്നീ പ്രദേശങ്ങളിൽ അനുവദ നീയമായതിന്റെ നാലുമടങ്ങ് ലാർവാ സാന്ദ്രതയാണ് കണ്ടെത്തിയിട്ടുള്ളത്.