കോമത്തുകരയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു

കോമത്തുകരയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു

  • കെഎസ്ഇബിയുടെ ഒരു ഇലക്ട്രിക് പോസ്‌റ്റ് തകർന്നിട്ടുണ്ട്.

കൊയിലാണ്ടി: പ്രവൃത്തി നടക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപാസിൽ കോമത്തുകരയിൽ റോഡിലേക്ക് വലിയ തോതിൽ മണ്ണിടിഞ്ഞു വീണു. കൈലാസ് റോഡിന് സമീപത്താണ് മണ്ണിടിഞ്ഞ് വീണത്. മണ്ണിടിച്ചിലിൽ ഇല്ലത്തുതാഴെ ഭാഗത്തേക്കു പോകുന്ന പഞ്ചായത്ത് റോഡ് തകർന്നിട്ടുണ്ട്.

ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ മണ്ണാണ് ഇടിഞ്ഞു വീണത്. നിലവിൽ വീടുകൾക്കു അപകട ഭീഷണിയില്ല. കെഎസ്ഇബിയുടെ ഒരു ഇലക്ട്രിക് പോസ്‌റ്റ് തകർന്നിട്ടുണ്ട്. ഇവിടെ വൈദ്യുതി ബന്ധം വിഛേദിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )