കോളേജ് അധ്യാപകരാകാൻ നെറ്റ് വേണം ;നിബന്ധന ഒഴിവാക്കാനൊരുങ്ങി യു.ജി.സി

കോളേജ് അധ്യാപകരാകാൻ നെറ്റ് വേണം ;നിബന്ധന ഒഴിവാക്കാനൊരുങ്ങി യു.ജി.സി

  • 2018ലെ ചട്ടങ്ങൾക്ക് പകരമാണ് പുതിയ മാനദണ്ഡങ്ങൾ

ന്യൂഡൽഹി: കോളേജ് അധ്യാപകരാകാൻ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) യോഗ്യത വേണമെന്ന നിബന്ധന ഒഴിവാക്കാനൊരുങ്ങി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി). ഫാക്കൽറ്റി റിക്രൂട്ട്മെന്റും പ്രമോഷനും സംബന്ധിച്ച യു.ജി.സിയുടെ പുതിയ കരട് മാർഗരേഖ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. വൈവിധ്യമാർന്ന മേഖലകളിൽ പ്രഗൽഭരായവരുടെ സേവനം അധ്യാപന രംഗത്തഭ്യമാക്കാൻ നിലവിലുള്ള വ്യവസ്ഥകൾ തടസ്സമാകുന്നുവെന്ന നിരീക്ഷണത്തോടെയാണ് പുതിയ മാർഗരേഖയിൽ നെറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കുന്നത്. 2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് മാറ്റം ശിപാർശ ചെയ്തിരിയ്ക്കുന്നത്. സർവകലാശാലകളിലെയും കോളജുകളിലെയും ഫാക്കൽറ്റി നിയമനത്തിനുള്ള മിനിമം യോഗ്യതകൾ സംബന്ധിച്ച 2018ലെ ചട്ടങ്ങൾക്ക് പകരമാണ് പുതിയ മാനദണ്ഡങ്ങൾ. 2018ലെ ചട്ടങ്ങൾ പ്രകാരം അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് ബിരുദാനന്തര ബിരുദത്തിന് ശേഷം യു.ജി.സി-നെറ്റ് പാസാകുന്നത് നിർബന്ധമാക്കിയിരുന്നു .പുതിയ കരട് മാനദണ്ഡങ്ങൾ പ്രകാരം ഇത് നിർബന്ധമല്ല.

പുതിയ കരട് ചട്ടങ്ങൾ അനുസരിച്ച് അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 75 ശതമാനം മാർക്കോടെ നാല് വർഷ യു.ജി ബിരുദമോ കുറഞ്ഞത് 55 ശതമാനം മാർക്കോടെ പി.ജി ബിരുദമോ പിഎച്ച്.ഡിയോ ഉണ്ടായിരിക്കണം. 2018 ലെ ചട്ടങ്ങൾ അനുസരിച്ച്, ഫാക്കൽറ്റി അംഗങ്ങളായി നിയമനം തേടുന്ന ഉദ്യോഗാർത്ഥികളെ, ജേണൽ അല്ലെങ്കിൽ കോൺഫറൻസ് പ്രസിദ്ധീകരണ കണക്കുകൾ പോലെയുള്ള ക്വാണ്ടിറ്റേറ്റീവ് മെട്രിക്സിനെ ആശ്രയിക്കുന്ന അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റർ (എ.പി.ഐ) സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്. 2025ലെ മാനദണ്ഡം എ.പി.ഐ അടിസ്ഥാനമാക്കിയുള്ള ഷോർട്ട്ലിസ്റ്റിങ് അവസാനിപ്പിക്കുകയും കൂടുതൽ ഗുണപരമായ സമീപനം സ്വീകരിക്കുകയും ചെയ്യുന്നുവെന്നും യു.ജി.സി ചെയർമാൻ പറഞ്ഞു.സർവകലാശാലകളിലും കോളജുകളിലും അസോസിയേറ്റ് പ്രഫസറും പ്രൊഫസറുമായുള്ള സ്ഥാനക്കയറ്റത്തിന് പിഎച്ച്.ഡി നിർബന്ധിത യോഗ്യതയായിരിക്കും. ഉദ്യോഗാർഥികൾ കുറഞ്ഞത് നാമേഖലകളിലെങ്കിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിരിക്കണം.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )