കോഴിക്കോട്ടെ ഡിഎംഒ ആയി ഡോ. രാജേന്ദ്രന് തുടരാമെന്ന് ഹൈക്കോടതി

കോഴിക്കോട്ടെ ഡിഎംഒ ആയി ഡോ. രാജേന്ദ്രന് തുടരാമെന്ന് ഹൈക്കോടതി

  • ജനുവരി ഒമ്പത് വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്

കൊച്ചി: കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ആയി ഡോ. രാജേന്ദ്രന് തുടരാം. ജനുവരി ഒമ്പത് വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഒമ്പതിന് ഹരജി വീണ്ടും പരിഗണിക്കും.

കോഴിക്കോട് ഡിഎംഒ ആയിരുന്ന ഡോ.രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ അഡീഷണൽ ഡയറക്ടറായും, എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റിയുമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നത്. ഈ ഉത്തരവിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിനെ സമീപിച്ചു സ്റ്റേ വാങ്ങിയ ഡോ. രാജേന്ദ്രൻ ഡിഎംഒ ആയി തുടർന്നു.

അവധിയിൽ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്‌ത നടപടി ട്രൈബ്യൂണൽ പിൻവലിച്ചെന്നറിഞ്ഞ് ഓഫീസിലെത്തിയതോടെയാണ് കസേരകളി തർക്കത്തിലെത്തിയത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )