
കോഴിക്കോട്ട് പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
- കുറ്റിക്കാട്ടൂർ തെക്കേക്കണ്ടി മീത്തൽ സൈതലവി നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കാട്ടൂർ തെക്കേക്കണ്ടി മീത്തൽ സൈതലവി (75)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്ന് രാവിലെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

കഴിഞ്ഞ ഓഗസ്റ്റിൽ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് റജിസ്‌റ്റർ ചെയ്‌ത കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി.
CATEGORIES News