
കോഴിക്കോട്ട് യെലോ അലർട്ട്; സംസ്ഥാനത്ത് ജൂലൈയിൽ ലഭിച്ചത് 16% അധികമഴ
- വടക്കൻ കേരളത്തിൽ മഴ തുടരും
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെലോ അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്.വടക്കൻ കേരളത്തിൽ മഴ തുടരും.
ജൂലൈ 1 മുതൽ 31 വരെ സംസ്ഥാനത്ത് ലഭിച്ചത് 16% അധിക മഴയാണ്. ജൂലൈയിൽ ശരാശരി 653.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്‌ഥാനത്ത് 760.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
ഓഗസ്‌റ്റ്- സെപ്റ്റംബർ സീസൺ പ്രകാരം ഈ മാസം വയനാട് ഒഴികെയുള്ള മധ്യ, വടക്കൻ കേരളത്തിൽ സാധാരണ ലഭിക്കുന്നതിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.മറ്റു ജില്ലകളിൽ മഴ സാധാരണയിലും കുറയുമെന്നാണു പ്രവചനം.
CATEGORIES News
