
കോഴിക്കോട് ഇനി സാഹിത്യ നഗരം
- കോഴിക്കോടിന്റെ മാത്രമല്ല, കേരളത്തിന്റെയും രാജ്യത്തിന്റെയും നേട്ടമാണ് പുതിയ പദവിയെന്ന് മന്ത്രി
കോഴിക്കോട്:ഇന്ത്യാ രാജ്യത്ത് കോഴിക്കോട് നഗരം യുസ്കോ സാഹിത്യ നഗര പദവി ആദ്യമായി നേടിയത് ഔദോഗികമായി പ്രഖ്യാപിച്ചു. പ്രഖ്യാപനം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്‌മാരക ജൂബിലി ഹാളിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് കോർപറേഷൻ വ്രജജൂബിലി പുരസ്കാരം എം.ടി. വാസുദേവൻ നായർക്ക് അദ്ദേഹത്തിന്റെ വീട്ടിലെത്തി മന്ത്രി കൈമാറി. കോഴിക്കോടിന്റെ മാത്രമല്ല, കേരളത്തിന്റെയും രാജ്യത്തിന്റെയും നേട്ടമാണ് പുതിയ പദവിയെന്ന് മന്ത്രി രാജേഷ് പറഞ്ഞു. സാഹിത്യ നഗരത്തിന്റെ ലോഗോയും വെബ്സൈറ്റും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പുറത്തിറക്കി.

സാഹിത്യ നഗരം കേന്ദ്രത്തിന്റെ പ്രഖ്യാപനം കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, പി.കെ. ഗോപി എന്നിവർ മുഖ്യാതിഥികളായി. കില അർബൻ ചെയർമാൻ ഡോ. അജിത് കാളിയത്ത്, നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി, സി.എച്ച്. ഹമീദ്, ടി.എം. ജോസഫ്, എ. പ്രദീപ് കുമാർ, ടി.പി. ദാസൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് സ്വാഗതവും സെക്രട്ടറി കെ.യു. ബിനി നന്ദിയും പറഞ്ഞു.
സാഹിത്യ നഗരപ്രഖ്യാപനത്തിൽ വേറിട്ട മാന്ത്രിക ജാലവും

ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി, യുനെസ്കോ കോഴിക്കോട് നഗരത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടന ചടങ്ങിന് മുൻപ് മാജിക് അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ.
പ്രശസ്തരായ എഴുത്തുകാരും,സാംസ്‌ക്കാരിക നായകൻമാരും, സിനിമാ താരങ്ങളും, രാഷ്ട്രീയ നേതാക്കൻമാരും, പത്രപ്രവർത്തകരും,ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ, ഇരിപ്പിടം പോലുമില്ലാതിരുന്ന നൂറുകണക്കിന് സഹൃദയരും നിറഞ്ഞ പ്രൗഢഗംഭീരമായ സദസ്സിന് മുൻപിൽ ഇന്ദ്രജാല പ്രകടനം നടത്താൻ കഴിഞ്ഞത് ഭാഗ്യമയാണ് ഈ മജിഷ്യൻ കാണുന്നത്