കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എൻജിനീയർ ഒഴിവ്

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എൻജിനീയർ ഒഴിവ്

  • ബിഇ/ ബിടെക്കുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം

കോഴിക്കോട് :കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സോഫ്റ്റ് വെയർ എൻജിനീയർ (NET), സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ തസ്തികകളിലാണ് ഒരോ ഒഴിവ്. കരാർ നിയമനമാണ് നടക്കുന്നത് . ജനുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ബിടെക് (സിഎസ്/ സിഇ/ഐടി/ ഇസിഇ)/എംസിഎ/ എംഎസ്സി/എംടെക് (സിഎസ്/ സിഇ/ഐടി)എംഎസ്. പ്രായപരിധി: 30-35. ശമ്പളം35,300-40,300.

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സപ്പോർട്ട് എൻജിനീയർ (ഐടി) തസ്തികയിൽ ഒരു ഒഴിവ്. കരാർ നിയമനം. ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ബിഇ/ബിടെക് (സിഎസ്/സിഇ/ഐടി)/ബിസിഎ/ ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്/ ഐടി), 2 വർഷ പരിചയം അല്ലെങ്കിൽ എംടെക്(സിഇ/ കംപ്യൂട്ടർ സയൻസ്/ ഐടി) എംഎസ്‌സി (കംപ്യൂട്ടർ സയൻസ്), എംസിഎ, ഒരു വർഷ പരിചയം. അല്ലെങ്കിൽ എൻജിനീയറിങ്/ ഐടി/കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ 3 വർഷ ഡിപ്ലോമ, 3 വർഷ പരിചയം.അല്ലെങ്കിൽ എൻജിനീയറിങ്/ ഐടി/കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ 3 വർഷ ഡിപ്ലോമ, 3 വർഷ പരിചയം എന്നിവ ആവശ്യമാണ്. പ്രായപരിധി: 35. ശമ്പളം : 26,300. കൂടുതൽ വിവരങ്ങൾക്ക് :https://iimk.ac.in

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )