
കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരുടെ ധർണ നാളെ
- പദ്ധതികളിൽ പലതും സെക്രട്ടറിയേറ്റിൽ അനുമതികാത്ത് കിടക്കുന്നതിൽ പ്രതിഷേധം
കോഴിക്കോട് :കൗൺസിൽ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ പദ്ധതികളിൽ പലതും സെക്രട്ടറിയേറ്റിൽ അനുമതികാത്ത് കിടക്കുന്നതിൽ പ്രതിഷേധിച്ച് നാളെ യുഡിഎഫ് കൗൺസിലർമാർ ധർണ നടത്തും. നിയമസഭക്ക് മുന്നിലാണ് സമരം.
ഭരണനേതാക്കൾ നഗരവികസനത്തിന് മുതൽക്കൂട്ടാകുന്ന പദ്ധതികൾക്ക് അംഗീകാരം വാങ്ങിയെടുക്കാൻ ശ്രമിക്കുന്നില്ല. കല്ലായിപ്പുഴയിലെ ചെളി നീക്കൽ, സ്റ്റേഡിയം-കിഡ്‌സൺ പാർക്കിങ് പ്ലാസ, ബീച്ചിലെ ലോറി-കാർ പാർക്കിങ്, ലയൺസ് പാർക്ക് നവീകരണം, ടാഗോർ ഹാൾ നവീകരണം തുടങ്ങിയ പദ്ധതികളെല്ലാം സർക്കാരിന്റെ മുമ്പിലാണ്. നഗരവികസനത്തിന് ഉപയോഗപ്പെടുത്താൻ കഴിയുന്ന 150 കോടി രൂപ അഞ്ചുവർഷമായി നൽകിയിട്ടില്ല. തുടങ്ങിയ കാര്യങ്ങളിൽ പ്രതിഷേധിച്ചാണ് ധർണയെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയും കൗൺസിലർ കെ. മൊയ്തീൻ കോയയും അറിയിച്ചു.
CATEGORIES News