കോഴിക്കോട് ഗതാഗതകുരുക്ക് അഴിക്കാൻ ലൈറ്റ്‌ മെട്രോ

കോഴിക്കോട് ഗതാഗതകുരുക്ക് അഴിക്കാൻ ലൈറ്റ്‌ മെട്രോ

  • അഞ്ചുവർഷം കഴിയുമ്പോഴേക്കും റോഡുകൾ വാഹനത്തിരക്കിൽ വീർപ്പുമുട്ടും.

കോഴിക്കോട് : എരഞ്ഞിപ്പാലം ജങ്ഷനിലൂടെ മാത്രം 1.06 ലക്ഷം വാഹനങ്ങൾ ഒരുദിവസം കടന്നുപോവുന്നുണ്ട്. മറ്റ് പ്രധാനജങ്ഷനുകളിൽ പലതിലും എൺപതിനായിരത്തിനടുത്ത് വാഹനങ്ങൾ കടന്നുപോവുന്നുണ്ട്. ഇത്രയുമധികം വാഹനങ്ങൾ എത്തുന്ന നഗരത്തിലെ റോഡുകൾക്ക് അത് താങ്ങാനുള്ള ശേഷിയില്ല. വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡുകളുടെ വീതികൂട്ടാനുള്ള സാഹചര്യമല്ല എല്ലായിടത്തും. അഞ്ചുവർഷം കഴിയുമ്പോഴേക്കും റോഡുകൾ വാഹനത്തിരക്കിൽ വീർപ്പുമുട്ടും.

അതുകൊണ്ടാണ് നാറ്റ്പാക്ക് ഉൾപ്പെടെയുള്ള ഏജൻസികൾ മോണോ റെയിൽ മാതൃകയിലുള്ള മാസ് ട്രാൻസിറ്റ് സംവിധാനമാണ് ശുപാർശചെയ്‌തത്‌. മെഡിക്കൽ കോളേജുമുതൽ മീഞ്ചന്തവരെയുള്ള ലൈറ്റ് മെട്രാ പദ്ധതിക്ക് കേന്ദ്രസർക്കാരിന് ഡിപിആർ സമർപ്പിച്ചിട്ട് വർഷങ്ങളായി. പദ്ധതിയുടെ ചുമതല കൊച്ചി മെട്രാ റെയിൽ കോർപ്പറേഷനെ ഏൽപ്പിച്ചിരുന്നു. പക്ഷേ, പദ്ധതിയുമായി മുന്നോട്ടുപോവുന്നകാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )