
കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരു ആനയെ വീതം എഴുന്നള്ളിക്കാൻ അനുമതി
- ഉത്സവത്തിൽ ജില്ലയിൽ നിന്നുള്ള ആനകളെ മാത്രമേ പങ്കെടുപ്പിക്കാൻ പാടൂള്ളൂ
കോഴിക്കോട്: ജില്ലയിൽ നടക്കുന്ന ക്ഷേത്രോത്സവങ്ങളിൽ ഒരു ആനയെ വീതം എഴുന്നള്ളിക്കാൻ അനുമതി.ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ മാസം 21 വരെ ഒരു ആനയെ വീതം എഴുന്നള്ളിക്കാൻ തീരുമാനം.

ഉത്സവത്തിൽ ജില്ലയിൽ നിന്നുള്ള ആനകളെ മാത്രമേ പങ്കെടുപ്പിക്കാൻ പാടൂള്ളൂ. .ഈ മാസം 21ന് ശേഷം കൂടുതൽ ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നൽകുന്ന കാര്യം പരിശോധിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഉപസമിതി ഉത്സവം നടക്കുന്ന ക്ഷേത്രം സന്ദർശിച്ച ശേഷമാകും കൂടുതൽ ആനകളെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ അനുമതി നൽകുക.
CATEGORIES News