
കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു
- അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്ന അവസ്ഥയിൽ ആണ് ഉള്ളത്
കോഴിക്കോട്: ശക്തമായ മഴയിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കനത്ത നാശം. പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. കൂടാതെ താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്ന അവസ്ഥയിൽ ആണ് ഉള്ളത്. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായിട്ടുണ്ട്. പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത് ഇന്ന് പുലർച്ചെയാണ്. ആളുകൾ ശബ്ദം കേട്ടയുടനെ പുറത്തിറങ്ങിയതോടെ വലിയ അപകടം ആണ് ഒഴിവായത്.
നിലവിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടില്ല. എന്നാൽ മഴ തുടരുകയാണെങ്കിൽ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയാണ് ഉണ്ടാവുക.
CATEGORIES News