കോഴിക്കോട് നഗരത്തിലെ എല്ലാ കെട്ടിടങ്ങൾക്കും ഫയർ ഓഡിറ്റിങ് നടത്തും- മേയർ ബീന ഫിലിപ്

കോഴിക്കോട് നഗരത്തിലെ എല്ലാ കെട്ടിടങ്ങൾക്കും ഫയർ ഓഡിറ്റിങ് നടത്തും- മേയർ ബീന ഫിലിപ്

  • കഴിഞ്ഞ ദിവസം രാവിലെ മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിൽ തീപിടിച്ച ഭാഗം സന്ദർശിക്കുകയായിരുന്നു മേയർ

കോഴിക്കോട്: നഗരത്തിലെ എല്ലാ കെട്ടിടങ്ങൾക്കും ഫയർ ഓഡിറ്റിങ് നടത്തുമെന്ന് മേയർ ബീന ഫിലിപ് അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിൽ തീപിടിച്ച ഭാഗം സന്ദർശിക്കുകയായിരുന്നു മേയർ. വിദഗ്‌ധമായ പരിശോധന നടത്തിയാൽ മാത്രമേ തീപിടിത്തത്തിനുള്ള കാരണം വ്യക്തമാകൂ.കൂടാതെ കോർപറേഷൻ തലത്തിൽ അന്വേഷണം നടത്തും. കെട്ടിടങ്ങൾ കെട്ടിയടച്ചത് ശ്രദ്ധയിൽപെട്ടിട്ടില്ല.

കെട്ടിടത്തിലെ കൂട്ടിച്ചേർക്കലുകളും അധിക നിർമാണങ്ങളും നിയമാനുസൃതമാണോ എന്നു പരിശോധിക്കും. അടിയന്തര കോർപറേഷൻ സ്‌റ്റിയറിങ് കമ്മിറ്റി ചേർന്നു സംഭവം പരിശോധിക്കും. ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. എല്ലാ കടയുടമകളെയും വിളിച്ചുവരുത്തി തീപിടിത്ത സാധ്യതകളെക്കുറിച്ച് ചർച്ച നടത്തുമെന്നും മേയർ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )