
കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം
- കുരുക്ക് കാരണം സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് യാത്രക്കാരെ ബുദ്ധി മുട്ടിക്കുന്നു
കോഴിക്കോട്: നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. സ്‌കൂൾ അവധിക്കാലം കൂടിയായതോടെ മാങ്കാവ് റൂട്ടിലും ബൈപാസിലും വൻ തിരക്കാണ്. വെസ്റ്റ്ഹിൽ ചുങ്കം, കാരപ്പറമ്പ്, മാങ്കാവ്, ജങ്ഷനുകളിലാണ് തിരക്ക് കൂടുതൽ.
ബൈപാസിൽ നവീകരണ പ്രവൃത്തി നടക്കുന്നതും മാളുകൾക്കു മുന്നിൽ രൂപപ്പെടുന്ന തിരക്കുമെല്ലാം ഗതാഗതം തടസ്സപ്പെടുത്തുന്നു. വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നതും ഗതാഗത നിയമങ്ങൾ പാലിക്കാത്തതും യാത്രാ പ്രശ്നം രൂക്ഷമാക്കുന്നുണ്ട്.
പ്രശ്നത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമീഷൻ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. കുരുക്ക് കാരണം സമയത്തിനെത്താനാവാതെ സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നതും യാത്രക്കാരെ ബുദ്ധി മുട്ടിലാക്കുന്നു. ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
CATEGORIES News