കോഴിക്കോട് ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

കോഴിക്കോട് ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

  • യാത്രക്കാർക്കും പരിക്ക്

കോഴിക്കോട്: നഗരത്തിൽ വീണ്ടും സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം. രണ്ടാം ഗേറ്റിന് സമീപം സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വകാര്യബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. മെഡിക്കൽ കോളജ് റൂട്ടിലോടുന്ന കടുപ്പയിൽ ബസിലെയും മനിർഷാ ബസിലെ ജീവനക്കാരും തമ്മിലാണ് തർക്കമുണ്ടായത്. ബസ് രണ്ടാം ഗേറ്റിലെത്തിയപ്പോൾ കടുപ്പയിൽ ബസിൻ്റെ ഡ്രൈവർ ചെലവൂർ സ്വദേശി മുസ്ത‌ഫ കല്ലെടുത്ത് മനിർഷ ബസിന്റെ ഗ്ലാസ് തകർക്കുകയായിരുന്നു.

സംഭവത്തിൽ മനിർഷ ബസിലെ ഡ്രൈവർ അഖിൽ രാജിനും യാത്രക്കാരായ രണ്ടുസ്ത്രീകൾക്കും പരുക്കേറ്റു. മുസ്‌തഫയെ ടൗൺ പൊലീസ് അറസ്‌റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ബസും പൊലീസ് കസ്‌റ്റഡിയിലെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )