
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം
- കെട്ടിടത്തിൽ കനത്ത പുക, ആളുകളെ ഒഴിപ്പിക്കുന്നു
കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം.തീപിടിച്ചത് പുതിയ ബ്ലോക്കിലെ എ.സി പ്ലാന്റിനാണ്.ഇന്ന് രാവിലെ ഒൻപതരയോടെയാണ് തീപിടിച്ചത്. കെട്ടിടത്തിൽ നിന്ന് വലിയ പുക ഉയർന്നു. അഗ്നിശമന സേന സ്‌ഥലത്തെത്തി. രോഗികളെ പുറത്തേക്കെത്തിച്ചു.

ഒൻപതാം നിലയിൽ എ.സി പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് തീപിടിച്ചത്. മറ്റു സ്‌ഥലങ്ങളിൽ പ്രശ്‌നമില്ല. 8-ാം നിലയിലെ രോഗികളെ മാറ്റിയതായും അധികൃതർ പറഞ്ഞു. തീപിടിച്ച ബ്ലോക്കിൽ രോഗികളില്ലെന്നാണ് പ്രാഥമിക വിവരം.
CATEGORIES News
