
കോഴിക്കോട് ബൈപ്പാസ് മേയ് 30നകം തുറക്കും
- 82 ശതമാനം ജോലി പൂർത്തിയായി
കോഴിക്കോട് :കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത മേയ് 30-നകം പൂർണമായി തുറന്നുകൊടുത്തേക്കും. മാർച്ച്, ഏപ്രിൽ മാസത്തോടെ നിർമാണജോലികൾ പൂർത്തിയാകുമെന്നും ബി.ഒ.ടി. അടിസ്ഥാനത്തിൽ നിർമാണം നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള കൃഷ്ണമോഹൻ കൺസ്ട്രക്ഷൻ കമ്പനി (കെഎം.സി.) അധികൃതർ അറിയിച്ചു.

രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള 28.4 കിലോമീറ്റർ ഭാഗമാണ് ഇവർ നിർമിക്കുന്നത്. ഇതിന്റെ 82 ശതമാനം ജോലികളും പൂർത്തിയായി. പാത കടന്നുപോകുന്ന ഭാഗത്തെ നാലുപാലങ്ങളുടെ ജോലിയാണ് ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത്.അറപ്പുഴ, മാമ്പുഴ, പുറക്കാട്ടിരി, കോരപ്പുഴ എന്നിവിടങ്ങളിലെ പാലങ്ങളാണ് ഇവ. നിലവിലുള്ള പാലങ്ങളുടെ പടിഞ്ഞാറുഭാഗത്തായാണ് ഇവ നിർമിക്കുന്നത്.
CATEGORIES News