
കോഴിക്കോട് മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി
- നിരവധി വീടുകളിൽ വെള്ളംകയറി
കോഴിക്കോട്: മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളംകയറി.പൈപ്പ് പൊട്ടിയത് ഫ്ലോറിക്കൻ റോഡിലാണ് . പിന്നാലെ റോഡിൽ വലിയ കുഴി രൂപപ്പെടുകയും ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. കുടിവെള്ള പൈപ്പ് പൊട്ടുകയും പിന്നീട് വീടുകളിലേക്ക് ചളിയും വെള്ളവും ഇരച്ചെത്തുകയുമായിരുന്നു. റോഡിൽ ഗതാഗതം തടസപ്പെട്ട നിലയിലാണുള്ളത്. പ്രദേശത്ത് സ്ഥിരം പൈപ്പ് പൊട്ടാറുണ്ടെന്നും പരിഹാരം കാണണമെന്നും സമീപവാസികൾ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാൻ അറകുറ്റപ്പണി ആരംഭിച്ചെന്നും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കുടിവെള്ളം മുടങ്ങുമെന്നും ജല അതോറിറ്റി അറിയിച്ചു. പൈപ്പ് പൊട്ടിയത് പരിഹരിക്കാൻ സമയമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
CATEGORIES News
