കേരള തീരത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്

കേരള തീരത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്

  • മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് നാളെ രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

മത്സ്യ ത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോ ഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപ കട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേ ശാനുസരണം മാറി താമസിക്കണം. ചെറിയ വ ള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്ന ത് ഈ സമയത്ത് ഒഴിവാക്കണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )