
കോഴിക്കോട് മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കം
- തെങ്ങിലക്കടവ്, ആമ്പിലേരി, വില്ലേരി താഴം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം
കോഴിക്കോട്: മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി വീടുകൾ ഒറ്റപ്പെട്ടു. റോഡ് ഗതാഗതം വെള്ളം കയറിയതിനാൽ തടസപ്പെട്ടു കിടക്കുന്ന അവസ്ഥയുമുണ്ട്.
ഒറ്റപ്പെട്ട മേഖലകളിൽ കുടുങ്ങിയവരെ സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തോണികളിൽ കരക്കെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
തെങ്ങിലക്കടവ്, ആമ്പിലേരി, വില്ലേരി താഴം ഭാഗങ്ങളിലുള്ള വരെയാണ് തോണികളിൽ മാറ്റുന്നത്. വീടുകളിലും ക്വാർട്ടേഴ്സുകളിലും വെള്ളം കയറിയതിനെ തുടർന്നാണ് പുറത്തിറങ്ങാൻ ആവാതെ പലരും കുടുങ്ങിയിരിക്കുന്നത്
CATEGORIES News