കോഴിക്കോട്-മുത്തങ്ങ ദേശീയപാത വികസനം; വേഗത്തിലാക്കാൻ നടപടി

കോഴിക്കോട്-മുത്തങ്ങ ദേശീയപാത വികസനം; വേഗത്തിലാക്കാൻ നടപടി

  • കോഴിക്കോട് നഗരത്തിൽ പഴയ എൻഎച്ചിലെ പ്രവൃത്തി പുരോഗതിയും മന്ത്രി വിലയിരുത്തി
  • പുതുപ്പാടി – മുത്തങ്ങ എന്നീ രണ്ട് റീച്ചുകളായാണ് പദ്ധതി രേഖ

കോഴിക്കോട്: മുത്തങ്ങ ദേശീയ പാത വികസനത്തിനുള്ള പദ്ധതി തയാറാക്കൽ വേഗത്തിലാക്കാൻ കേരളം ഇടപെടും. മന്ത്രി പി.എ. മുഹമ്മദ് റിയാസിൻറെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനമായത് . മലാപ്പറമ്പ്- പുതുപ്പാടി, പുതുപ്പാടി – മുത്തങ്ങ എന്നീ രണ്ട് റീച്ചുകളായാണ് പദ്ധതി രേഖ തയാറാക്കുന്നത്.

മലാപ്പറമ്പ്- പുതുപ്പാടി 35 കിലോ മീറ്റർ ദൂരവും പുതുപ്പാടി – മുത്ത ങ്ങ 77.8 കിലോ മീറ്ററുമായാണ് വികസിപ്പി ക്കുക. ഈ റോഡ് നാലുവരിയായി വികസിപ്പിക്കുന്നതിനാണ് പദ്ധതി തയാറാക്കുന്നത്.താമരശ്ശേരി ചുരത്തിലെ മൂന്ന് ഹെയർപിൻ വളവുകൾ വികസിപ്പിക്കുന്നതിന് സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. 35.49 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി തയാറാക്കിയിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ചത്. കൽപറ്റ ബൈപാസ് നാലുവരി ആയി വികസിപ്പിക്കുന്നതിന് 162.69 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിക്കാനുള്ള ഇടപെടലും പൊതുമരാമത്ത് വകുപ്പ് ശക്തമാക്കും. പദ്ധതിക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വകുപ്പു സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. മലാപ്പറമ്പ്-പുതുപ്പാടി റീച്ചിൽ തീരുമാനിച്ച ഉപരിതല നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി.

കോഴിക്കോട് നഗരത്തിൽ പഴയ എൻഎച്ചിലെ പ്രവൃത്തി പുരോഗതിയും മന്ത്രി വിലയിരുത്തി. തലശ്ശേരി-മാഹി ദേശീയ പാതയിലെ പ്രവൃത്തിയും വേഗത്തിൽ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു.മന്ത്രിക്കു പുറമെ വകുപ്പു സെക്രട്ടറി കെ. ബിജു, അഡീഷനൽ സെക്രട്ടറി എ. ഷിബു, ചീഫ് എൻജിനീയർമാരായ അജിത് രാമചന്ദ്രൻ, എം.അൻസാർ എന്നിവരും പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )