
കോഴിക്കോട് മൂന്നര വയസ്സുകാരന് അമീബിക് മസ്‌തിഷ്‌കജ്വരം സ്‌ഥിരീകരിച്ചു
- രോഗം സ്ഥിരീകരിച്ചത് പോണ്ടിച്ചേരിയിൽ നടന്ന പിസിആർ പരിശോധനയിലാണ്
കോഴിക്കോട്:സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്‌തിഷ്‌കജ്വരം സ്‌ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചത് പോണ്ടിച്ചേരിയിൽ നടന്ന പിസിആർ പരിശോധനയിലാണ്. അമീബിക് മസ്‌തിഷ്‌കജ്വരം സംശയിച്ച് ചികിത്സയിൽ കഴിയുന്ന മറ്റൊരു കുട്ടിയുടെ പരിശോധനാഫലം കൂടെ വരാനുണ്ട്.