
കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം
- സമരം തീർപ്പാക്കി
കോഴിക്കോട്: മെഡി. കോളജിൽ മൂന്നുമാസ മായി തുടരുന്ന മരുന്ന് വിതരണ സമരം ഒ ത്തുതീർപ്പാക്കി. ഒമ്പത് മാസത്തെ കുടിശ്ശിക യിൽ രണ്ടുമാസത്തെ തുക കൂടി ലഭിച്ചതോ ടെയാണ് കമ്പനികൾ വിതരണത്തിന് തയാറായത്. ചൊവ്വാഴ്ച മുതൽ മരുന്ന് വിതരണം പുനരാരംഭിക്കുമെന്ന് വിതരണക്കാർ .ബാക്കി തുക അടുത്ത മാസം അവസാനത്തോടെ നൽകുമെന്ന് സൂപ്രണ്ട് അറിയിച്ച തായി ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗി സ്റ്റ്സ് അസോസിയേഷൻ ഭാരവാഹികൾ അ റിയിച്ചു. കമ്പനി ഭാരവാഹികൾ മെഡി. കോ ളജ് ആശുപത്രി സൂപ്രണ്ടുമായി നടത്തിയ ച ർച്ചയിലാണ് സമരം അവസാനിപ്പിച്ചത്80 കോടി രൂപയോളം കുടിശ്ശികയായതിനാ ൽ ജനുവരി 10 മുതലാണ് മരുന്ന് കമ്പനിക ൾ മെഡി. കോളജ് ന്യായവില ഷോപ്പിലേക്കു ള്ള മരുന്ന് വിതരണം നിർത്തിവെച്ചത്. ഇ തോടെ കാരുണ്യ അടക്കമുള്ള ഇൻഷുറൻസ് സ്കീമിലൂടെയുള്ള ചികിത്സ മുടങ്ങിയിരുന്നു.

കുടിശ്ശികയിൽ ഒന്നര മാസത്തെ തുക ന ൽകി സമരം ഒത്തുതീർപ്പാക്കാൻ അധികൃത ർ ശ്രമിച്ചെങ്കിലും വിതരണക്കാർ തയാറായി ല്ല. തുടർന്ന് ചില മരുന്നുകൾ സർക്കാർ കാ സ്പ് വഴി നേരിട്ടെത്തിച്ചെങ്കിലും പ്രശ്നപരി ഹാരമായില്ല.വൃക്കരോഗികൾ ഡയാലിസിസി ന് ആവശ്യമായ മിക്ക മരുന്നും ഉപകരണങ്ങ ളും പുറത്തുനിന്ന് വാങ്ങിക്കൊണ്ടിരിക്കെയാ ണ് സമരം ഒത്തുതീർപ്പാകുന്നത്.