
കോഴിക്കോട് മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് 10 രൂപ
- ഡിസംബർ 1 മുതൽ നിലവിൽ വരും
കോഴിക്കോട്:മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് ഇനി 10 രൂപ. ഡിസംബർ ഒന്നു മുതൽ തീരുമാനം നിലവിൽ വരും. ജില്ലാ കലക്ടർ സ്നേഹികുമാർ സിങിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൻ്റേതാണ് തീരുമാനം. മെഡിക്കൽ കോളജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റൽ കോളജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്‌റ്റ് ഡിസീസസ് എന്നിവിടങ്ങളിൽ ഒപി ടിക്കറ്റ് നിരക്ക് ബാധകമാണ്.
മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും വികസന പ്രവൃത്തികൾക്കും ഉള്ള ചെലവ് വർധിച്ച സാഹചര്യത്തിൽ അതിനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഈ രീതിയിൽ തീരുമാനം എടുത്തത്.
കോഴിക്കോട്ടും അടുത്തുള്ള ജില്ലകളിലും ഉള്ള ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയിൽ മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
CATEGORIES News