കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി

  • പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതു കാരണം രോഗി മരിച്ചെന്ന് പരാതി. പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്.

നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാനസിക രോഗത്തിനുള്ള ചികിത്സയാണ് നൽകിയതെന്ന് കുടുംബം ആരോപിക്കുന്നു. വൈകിയാണ് ന്യൂറോ ചികിത്സ നൽകിയതെന്നും കുടുംബം പറയുന്നു . നവംബർ 4 നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് രജനി മരിക്കുന്നത്. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )