
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം ;2027 ജൂണിൽ പൂർത്തിയാക്കും
- അടിസ്ഥാനസൗകര്യ വികസനത്തിൽ കേരള ത്തിലെതന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാകാകും കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് റെയിൽവേസ്റ്റേഷന്റെ നവീകരണം 2027 ജൂണിൽ യാഥാർഥ്യമാകും. 450 കോടി ചെലവുവരുന്ന പ്രവർത്തിയാണ് യാഥാർഥ്യമാകുന്നത്. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, എം.കെ. രാഘവൻ എം.പി, റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ, ക രാറുകാർ എന്നിവരുടെ ഉന്നതതല യോഗ ത്തിനു ശേഷമാണ് ഇക്കാര്യത്തിൽ തീരുമാന മായത്. പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രി, നിർമാണ പ്രവൃത്തികളിൽ പൂർണ തൃപ്തി പ്രകടിപ്പിച്ചു.അടിസ്ഥാനസൗകര്യ വികസനത്തിൽ കേരള ത്തിലെതന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാകാൻ ഒരുങ്ങുകയാണ് കോഴിക്കോട്.

വിമാനത്താവളത്തിൻ്റെ അത്യന്താധുനിക സൗകര്യങ്ങളോട് കിടപിടിക്കുന്ന രീതിയിലാ ണ് നിർമാണം പുരോഗമിക്കുന്നത്. ഒരിഞ്ച് ഭൂ മിപോലും ഏറ്റെടുക്കാതെ റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്താണ് നിർമാണം നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ‌്, ഹെൽത്ത് യൂനിറ്റ്, മൾട്ടിലെവൽ പാർക്കിങ് പ്ലാസ എ ന്നിവയടക്കം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒരു കെട്ടിടം പൂർത്തിയാക്കി അടുത്ത കെട്ടിടം പൂർത്തിയാക്കുക എന്ന രീ തിയിലല്ല, എല്ലാ പ്രവർത്തനങ്ങളും ഒരുമിച്ചു പൂർത്തിയാക്കുന്ന രീതിയിൽ വെർട്ടിക്കലാ യാണ് പണി പൂർത്തിയാക്കുക.