കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം ; എട്ടുറോഡിന്റെ വീതിയിൽ ആകാശലോബിയുമെത്തും

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം ; എട്ടുറോഡിന്റെ വീതിയിൽ ആകാശലോബിയുമെത്തും

  • 48 മീറ്റർ വീതിയിൽ നിർമിക്കുന്ന ആകാശലോബിക്ക് 110 മീറ്റർ നീളമുണ്ട്

കോഴിക്കോട്:കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം ആരംഭിച്ചിരിയ്ക്കുകയാണ്. എട്ടുറോഡുകളുടെ വീതിയിൽ റെയിൽവേ സ്റ്റേഷനിൽ ആകാശലോബി വരുന്ന വാർത്തയാണ് ആളുകൾക്ക് ഇപ്പോൾ കൗതുകമാകുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി പുതുക്കിനിർമിക്കുന്ന സ്റ്റേഷൻ കെട്ടിടത്തിലാണ് ലോബി ഒരുങ്ങുന്നത്.48 മീറ്റർ വീതിയിൽ നിർമിക്കുന്ന ഈ ആകാശലോബിക്ക് 110 മീറ്റർ നീളമുണ്ടാകും.വിമാനത്താവളങ്ങളിലുള്ളതുപോലെ വിശാലമായ കാത്തിരിപ്പുകേന്ദ്രമായി ഈ ലോബിയെ (എയർ കോൺകോഴ്സ്) മാറ്റുന്നതിനുപുറമെ ധാരാളം വാണിജ്യ- വിനോദകേന്ദ്രങ്ങളും ഇവിടെയൊരുങ്ങും.ഡിപ്പാർട്ട്മെന്റൽ ഷോപ്പ്, റീട്ടെയിൽ ഷോപ്പ്, ഗെയിം സോൺ, ഗിഫ്റ്റ് ഷോപ്പ്, പുസ്തകശാലകൾ എന്നിവയെല്ലാം ഈ ലോബിയിലുണ്ടാകും.

വിമാനത്താവളങ്ങളിലുള്ളതുപോലെ വിശാലമായ കാത്തിരിപ്പുകേന്ദ്രമായി ഈ ലോബിയെ മാറ്റുന്നതിനുപുറമെ ധാരാളം വാണിജ്യ- വിനോദകേന്ദ്രങ്ങളും ഇവിടെയൊരുക്കുന്നുണ്ട്.ഡിപ്പാർട്ട്മെന്റൽ ഷോപ്പ്, റീട്ടെയിൽ ഷോപ്പ്, ഗെയിം സോൺ, ഗിഫ്റ്റ് ഷോപ്പ്, പുസ്തകശാലകൾ എന്നിവയെല്ലാം ഈ ലോബിയിലുണ്ടാകും. വായുവും വെളിച്ചവും സമൃദ്ധമായി കടന്നുവരാൻ സൗകര്യമൊരുക്കുന്ന രീതിയിലാണ് ഈ ലോബി രൂപകല്പന ചെയ്ത‌ിട്ടുള്ളത്.സ്റ്റേഷൻ കെട്ടിടത്തിന്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ നിർമിക്കുന്ന ബഹുനില വാഹന പാർക്കിങ് കോംപ്ളക്സുകളെയും റെയിൽവേ പ്ളാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് ആകാശലോബി വിഭാവനം ചെയ്തിട്ടുള്ളത്. തറനിരപ്പിൽനിന്ന് എട്ടുമീറ്റർ ഉയരത്തിലാണിത് നിർമിക്കുക.നിലവിലുള്ള നാല് ട്രാക്കിനും ഭാവിയിൽ വന്നേക്കാമെന്ന് റെയിൽവേ വിഭാവനം ചെയ്യുന്ന രണ്ട് ട്രാക്കിനുമുൾപ്പെടെ കണക്കാക്കിയാണ് ഈ ആകാശലോബി നിർമിക്കുന്നത്. പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ചവിട്ടുപടികൾക്കുപുറമെ എസ്കലേറ്ററുകളും ലിഫ്റ്റും ഈ ലോബിയിൽനിന്നുതന്നെയാണ് നിർമിക്കുക. പ്ളാറ്റ്ഫോമിന്റെ ഭാഗത്തുകൂടിയാണ് ലോബി മിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )