കോഴിക്കോട് റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്ത് പ്രവേശന കവാടം തുറന്നു

കോഴിക്കോട് റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്ത് പ്രവേശന കവാടം തുറന്നു

  • ഒന്നാംപ്ലാറ്റ്ഫോമിലേക്കുള്ള രണ്ട് പ്രവേശനങ്ങളും പ്ലാറ്റ്ഫോമിന്റെ രണ്ടറ്റത്തായി,വടക്കുവശത്ത് എസ്കലേറ്ററിനോടുചേർന്നാണ് രണ്ടാമത്തെ കവാടം

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ ഒന്നാംപ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനത്തിന് പുതിയകവാടം തുറന്നു. സ്റ്റേഷന്റെ തെക്കേയറ്റത്ത് നടപ്പാലത്തോട് (ഫൂട്ട് ഓവർബ്രിഡ്ജ്) ചേർന്നാണ് പുതിയകവാടം തുറന്നിരിയ്ക്കുന്നത് . ഇതോടെ ഒന്നാംപ്ലാറ്റ്ഫോമിലേക്കുള്ള രണ്ട് പ്രവേശനങ്ങളും പ്ലാറ്റ്ഫോമിന്റെ രണ്ടറ്റത്തായി.വടക്കുവശത്ത് എസ്കലേറ്ററിനോടുചേർന്നാണ് രണ്ടാമത്തെ കവാടം.

ഒന്നാംപ്ലാറ്റ്ഫോമിനോടുചേർന്നുള്ള സ്റ്റേഷൻ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന രണ്ട് പ്രവേശനകവാടങ്ങളും ഇല്ലാതായി. അതേസമയം, ഒന്നാംപ്ലാറ്റ്ഫോമിലേക്ക് യാത്രക്കാരെയിറക്കാൻ എത്തുന്ന വാഹനങ്ങൾക്ക് പുറത്തേക്കിറങ്ങാൻ പുതിയഗേറ്റ് കഴിഞ്ഞദിവസം തുറന്നിട്ടുണ്ട്.റെയിൽവേ സ്റ്റേഷൻ റോഡുവഴിയും ആനിഹാൾ റോഡ് വഴിയും എ.ടി.എം. കൗണ്ടറിന്റെ ഭാഗത്തുകൂടെ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ഇടത്തോട്ടുതിരിഞ്ഞ് കല്ലിങ്ങൽ ഭഗവതിക്ഷേത്രത്തിന്റെ മുന്നിലുള്ള പുതിയകവാടംവഴി വേണം പുറത്തേക്കിറങ്ങാൻ. ഇതേദിശയിൽ ഒന്നാംപ്ലാറ്റ്ഫോമിന്റെ തെക്കേയറ്റത്തായാണ് കാറുകളുടെയും പാർക്കിംഗ് വരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )