
കോഴിക്കോട് ലുലു മാൾ ഒരുങ്ങുന്നു; ഇനി ഷോപ്പിംഗ് വിസ്മയം
- 3.5 ലക്ഷം സ്ക്വയർ ഫീറ്റിൽ ഹൈപ്പർമാർക്കറ്റും 400 സീറ്റ് ഫുഡ് കോർട്ടും ഒരുങ്ങുന്നു
കോഴിക്കോട്: വ്യവസായ പ്രമുഖൻ എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു മാൾ കോഴിക്കോട്ട് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. മാങ്കാവ് മിനി ബൈപ്പാസിൽ 3.5 ലക്ഷം സക്വയർ ഫീറ്റിലാണ് മാൾ പൂർത്തിയാകുന്നത്. ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്ന് ലുലുമാൾ ഇന്ത്യ ലിങ്കിഡിൻ പോസ്റ്റിൽ പറഞ്ഞു.
മാളിൽ ലുലു ഹൈപ്പർമാർക്കറ്റിന് മാത്രമായി 1.5 ലക്ഷം ചതുരശ്രയടിയാണ് മാറ്റിവച്ചിരിക്കുന്നത്. ലോകപ്രശസ്തമായ കൺസ്യൂമർ ബ്രാൻറുകൾ മാളിൽ അണിനിരക്കും. കുട്ടികൾക്കായുള്ള എൻ്റർടൈൻമെൻ്റ് ഏരിയയും 400 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ടുമുണ്ടാകും.

ലോകത്തെ മുൻനിര ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകൾ കോഴിക്കോട് മാളിൽ ഒരുങ്ങും. ലുലുമാൾ തുറക്കുന്നതോടെ കോഴിക്കോടിൻ്റെ വാണിജ്യ മേഖലയിൽ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലുലു ഗ്രൂപ്പിന് ഷോപ്പിങ് മാളുകളുടെയും ഹൈപ്പർ മാർക്കറ്റിന്റെയും റീട്ടയിൽ കമ്പനികളുടെയും ഒരു നെറ്റ്‌വർക്ക് തന്നെ ഗൾഫ് രാജ്യങ്ങളിലും, ഈജിപ്‌ത്, മലേഷ്യ, ഇന്ത്യോനേഷ്യ , ഇന്ത്യ എന്നീ രാജ്യങ്ങളിലായുണ്ട് . ഇപ്പോൾ 250 ഹൈപ്പർ മാർക്കറ്റുകളും 25 ഷോപ്പിങ് മാളുകളും ലുലു ഗ്രൂപ്പ് നടത്തി വരുന്നുണ്ട് . ഇന്ത്യയിൽ കൊച്ചി, തിരുവനന്തപുരം , തൃപയാർ , ബംഗ്ലൂരു , ലഖ്നൗ, ഹൈദരാബാദ് , കോയമ്പത്തൂർ, പാലക്കാട് എന്നിവിടങ്ങളിൽ ലുലുമാൾ പ്രവർത്തിക്കുന്നുണ്ട്.