കോഴിക്കോട് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

  • ഇവിടെ പ്രഭവ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ് ഉൾപ്പെടെയുള്ള പക്ഷികളെ കൊന്നൊടുക്കുന്ന പ്രവർത്തനം ഇന്ന് നടക്കും.

കോഴിക്കോട്: ജില്ലയിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കോർപറേഷൻ പരിധിയിൽപ്പെടുന്ന കിണാശ്ശേരിയിലാണ് രോഗം സ്ഥിരീകരിച്ചത്. കിണാശ്ശേരിയിലേത് ഉൾപ്പെടെ നാല് സാംപിളുകൾ ഭോപ്പാലിലേക്ക് പരിശോധനക്കായി അയച്ചിരുന്നു.

ഇതിൽ ഒന്നിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ പ്രഭവ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ് ഉൾപ്പെടെയുള്ള പക്ഷികളെ കൊന്നൊടുക്കുന്ന പ്രവർത്തനം ഇന്ന് നടക്കും. ഇതിനായി ദ്രുതകർമ സേനയെ രൂപീകരിച്ചു.മാങ്കാവ്, പൊക്കുന്ന്, കിണാശ്ശേരി, ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര, കമ്പിളിപ്പറമ്പ് ഭാഗങ്ങളിലാണ് ദ്രുതകർമ സേനയുടെ പ്രവർത്തനം നടക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )