
കോവിഡ് കേസുകളിൽ നേരിയ വർധനവ് ;മൂന്ന് മരണം
- കേരളത്തിൽ 2165 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധനവ്. രാജ്യത്ത് ഇതുവരെ 7154 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടയിൽ 33 കേസുകളുടെ വർധനവ് ആണുള്ളത് .
കേരളത്തിൽ ആക്റ്റീവ് കേസുകൾ ഇന്നലത്തെ അതിനെ അപേക്ഷിച്ച് ഇന്ന് കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ രണ്ടു മരണവും മധ്യപ്രദേശിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 2165 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
CATEGORIES News