
കോൺഗ്രസ് നിലപാടിൽ കടുത്ത വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ
- ബിജെപിയോട് കോൺഗ്രസ് സന്ധി ചെയ്തെന്ന് കെജ്രിവാൾ ആരോപിച്ചു. വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സിബിഐ ഉടൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കും
ന്യൂഡൽഹി:ന്യൂഡൽഹി മദ്യനയ അഴിമതി കേസിൽ കുറ്റവിമുക്തനാക്കിയതിലെ കോൺഗ്രസ് നിലപാടിൽ കടുത്ത വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ. ബിജെപിയോട് കോൺഗ്രസ് സന്ധി ചെയ്തെന്ന് കെജ്രിവാൾ ആരോപിച്ചു. വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സിബിഐ ഉടൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കും.

കേജ്രിവാളിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിൽ ഒട്ടും അതിശയിക്കാനില്ലെന്നും തെരഞ്ഞെടുപ്പിൻ മുമ്പ് ബിജെപി ചെയ്യുന്നതാണ് ഇതെന്നും കോൺഗ്രസിനെ ദുർബലപ്പെടുത്താൻ കോൺഗ്രസിന്റെ എതിരാളികളെ ശക്തിപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടതെന്നുമായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
CATEGORIES News
