കോൺഗ്രസ് സഖ്യത്തിനും എനിക്കും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടി: കെ.മുരളീധരൻ

കോൺഗ്രസ് സഖ്യത്തിനും എനിക്കും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടി: കെ.മുരളീധരൻ

  • 2019 മുതൽ അവരുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി

കോഴിക്കോട്: 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ് ലാമിയുടെ പിന്തുണ ലഭിച്ചെന്ന് മുതിർന്ന കോൺ ഗ്രസ് നേതാവ് കെ മുരളീധരൻ. 2019 മുതൽ അവരുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ല കോൺഗ്രസുകാരെന്നും സമുദായ നേതാക്കൾ വിളിക്കുമ്പോൾ എല്ലാവരും പോകാറുണ്ടെന്നും മുരളീധരൻ പറഞ്ഞു. സാധാരണഗതിയിൽ എൻഎസ് എസിന്റെ ചടങ്ങിൽ കൂടുതലായും കോൺഗ്രസ് നേതാക്കളാണ് പങ്കെടുക്കാറുള്ളത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകാൻ യോഗ്യൻ എന്ന പരാമർശം ചർച്ചയാക്കേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )