
ക്രിസ്മസ്, ന്യൂ ഇയർ; എക്സൈസ് സ്പെഷൽ ഡ്രൈവിൽ ജില്ലയിൽ 83 പേർ അറസ്റ്റിൽ
- ഡിസംബർ ഒമ്പതിനാരംഭിച്ച സ്പെഷ ൽ ഡ്രൈവിൽ ഇതുവരെ 452 റെയ്ഡുകൾ നടന്നു
കോഴിക്കോട്: ക്രിസ്‌മസ്, പുതുവത്സരാഘോ ഷങ്ങളുടെ മുന്നോടിയായി എക്സൈസ് സ്പെഷൽ ഡ്രൈവിൽ 105 അബ്കാരി കേസുകളും 20 എൻ.ഡി.പി.എസ് കേസുകളും 247 കോട്‌പ ആക്‌ട് കേസുകളും രജിസ്റ്റർ ചെയ്തു . 83 പ്രതികളെ അറസ്റ്റ് ചെയ്യുകയും ആറ് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെ യ്തു.

ഡിസംബർ ഒമ്പതിനാരംഭിച്ച സ്പെഷ ൽ ഡ്രൈവിൽ ഇതുവരെ 452 റെയ്ഡുകളും പൊലീസ് -ആറ്, കോസ്റ്റൽ പൊലീസ് -രണ്ട്, ഫോറസ്റ്റ്-മൂന്ന്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് -നാല്, റവന്യു വകുപ്പ്-ഒന്ന്, ഫുഡ് ആൻഡ് സെഫ്റ്റി വകുപ്പ്-ആറ് എന്നിങ്ങനെ 22 സംയുക്ത റെയ്‌ഡുകളും നടത്തി. ഇക്കാ ലയളവിൽ 3,109 വാഹന പരിശോധനകളും നടത്തി. സ്പെഷൽ ഡ്രൈവ് ജനുവരി നാലു വരെ തുടരും.
CATEGORIES News