ക്രിസ്മസ്-പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആടിസി അധികസർവീസുകൾ

ക്രിസ്മസ്-പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആടിസി അധികസർവീസുകൾ

  • ഇത്തരത്തിൽ ക്രമീകരിച്ചിട്ടുള്ളത് 34 ബാംഗ്ലൂർ ബസ്സുകളും 4 ചെന്നെ ബസ്സുകളുമാണ്

തിരുവനന്തപുരം:ക്രിസ്‌മസ് – പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന, സംസ്ഥാനാന്തര സർവീസുകൾ നടത്താൻ തീരുമാനിച്ചു.

കേരളത്തിൽ നിന്ന് ബാംഗ്ലൂർ, ചെന്നൈ, മൈസൂർ എന്നീ പ്രധാനപെട്ട സ്ഥലങ്ങളിലേക്കുള്ള സ്ഥിരം 48 (90 ബസ്സുകൾ) സർവിസുകൾക്ക് ഉപരിയായി 38 ബസ്സുകൾ കൂടി അധികമായി അന്തർ സംസ്ഥാന സർവിസുകൾക്ക് ക്രമികരിച്ചിട്ടുണ്ടെന്നാണ് കെ എസ് ആർ ടി സി അറിയിച്ചിരിക്കുന്നത്.ഇത്തരത്തിൽ ക്രമീകരിച്ചിട്ടുള്ളത് 34 ബാംഗ്ലൂർ ബസ്സുകളും 4 ചെന്നെ ബസ്സുകളുമാണ് . ഇത് ശബരിമല സ്പെഷ്യൽ അന്തർസംസ്ഥാന സർവിസുകൾക്ക് ഉപരിയായി ആണ് ക്രമീകരിച്ചിട്ടുള്ളത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )