
ക്രിസ്മസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു
- ഒന്നാം സമ്മാനം ലഭിച്ചത് XD 387132 എന്ന നമ്പറിനാണ്
തിരുവനന്തപുരം:ക്രിസ്‌മസ്- പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു.ഒന്നാം സമ്മാനം ലഭിച്ചത് XD 387132 എന്ന നമ്പറിനാണ്.ഒന്നാം സമ്മാനം 20 കോടിയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റ ഏജൻ്റിന് 20 കോടിയുടെ 10 രൂപ ലഭിക്കും.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് നറുക്കെടുത്തത്. 21 കോടീശ്വരന്മാരാണ് ക്രിസ്‌മസ് ബമ്പർ ലോട്ടറിയിലൂടെ ഉണ്ടായത്. 10 സീരീസുകളിലായി 50 ലക്ഷം ബമ്പർ ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്.
CATEGORIES News