
ക്ഷാമബത്ത പ്രഖ്യാപനം 2025 ഏപ്രിലിൽ
- 6 ഗഡുക്കൾ സ്ഥിരം കുടിശിക; പ്രതിമാസ നഷ്ടം 26695 രൂപ വരെ
തിരുവനന്തപുരം :ക്ഷാമബത്ത പ്രഖ്യാപനം അടുത്ത സാമ്പത്തിക വർഷം മാത്രം. ഒരു സാമ്പത്തിക വർഷം രണ്ട് ഗഡു ഡി.എ അനുവദിക്കും എന്നാണ് ചട്ടം 300 അനുസരിച്ചുള്ള മുഖ്യമന്ത്രിയുടെ നിയമസഭ പ്രസ്താവന. ഈ സാമ്പത്തിക വർഷം ഏപ്രിലിലും ഒക്ടോബറിലും ക്ഷാമബത്ത പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി വാക്കുപാലിച്ചു എന്ന് സർക്കാർ പറയുന്നു. അടുത്ത ഗഡു കിട്ടാൻ 2025- 26 സാമ്പത്തിക വർഷം ആകും എന്ന് ഇതോടെ വ്യക്തം. 2025 ഒക്ടോബറോടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.

2025- 26 സാമ്പത്തിക വർഷം ഏപ്രിലും ഒക്ടോബറും 2 ഗഡു ക്ഷാമബത്ത അനുവദിക്കുന്ന രീതിയിൽ പ്രഖ്യാപനം നടത്താനാണ് ധനവകുപ്പിൻ്റെ നീക്കം.2025 ജനുവരിയിൽ കേന്ദ്രം പുതിയ ഡി.എ പ്രഖ്യാപിക്കും. അതോടെ കുടിശിക 7 ഗഡുക്കൾ ആയി ഉയരും. നിലവിൽ 6 ഗഡു ക്ഷാമബത്ത കുടിശിക ആണ്. 19 ശതമാനമാണ് കുടിശിക . ജീവനക്കാർക്ക് തസ്തികയുടെ സ്വഭാവം അനുസരിച്ച് പ്രതിമാസം 4370 രൂപ മുതൽ 26695 രൂപ വരെ 19 ശതമാനം ക്ഷാമബത്ത കുടിശിക മൂലം ശമ്പളത്തിൽ നഷ്ടപ്പെടുകയാണ്.ക്ഷാമബത്ത പ്രഖ്യാപനം വൈകുന്തോറും നഷ്‌ടത്തിൻ്റെ തോത് വർദ്ധിക്കും.