കർഷക സംഘം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു

കർഷക സംഘം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു

  • വന്യ മൃഗശല്യത്തിന് പരിഹാരം കാണുക, വിളകൾ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം സമയത്തിന് നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

പേരാമ്പ്ര: വന്യ മൃഗശല്യത്തെ തുടന്ന് ബുദ്ധിമുട്ടിലായ മലയോര ജനതയെ സംരക്ഷിക്കണം എന്ന ആവശ്യവുമായി കർഷകസംഘം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വർധിച്ചുവരുന്ന വന്യ മൃഗശല്യത്തിന് ശാശ്വതമായി പരിഹാരം കാണുക, കാർഷികവിളകൾ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം സമയത്തിന് നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. കൂടാതെ ആർകെഡിപി പദ്ധതിയിൽപ്പെട്ട മുഴുവൻ ഭൂമിയും ഏറ്റെടുത്ത് വില നൽകുക എന്നതും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നായി ഉന്നയിച്ച് കർഷകസംഘം മുതുകാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ഉപരോധിച്ചത്.

ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ.വി. ബിജുവുമായി നടത്തിയ ചർച്ചയെത്തുടർന്ന് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. അടുത്ത മാസം 3ന് എംഎൽഎയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ യോഗം ചേർന്ന് വിഷയം ചർച്ചചെയ്യും. രേഖകൾ കൈമാറിയ ഭൂമിയുടെ വില എത്രയും പെട്ടെന്ന് നൽകാമെന്നും ഹാഗിങ് ഫെൻസിങ് പ്രവൃത്തി വേഗത്തിൽ തുടങ്ങുമെന്നും ഉറപ്പുകിട്ടിയതായി നേതാക്കൾ അറിയിച്ചു. വന്യമൃഗങ്ങൾ നശിപ്പിച്ച കാർഷിക വിളകൾക്ക് രണ്ടുവർഷത്തെ നഷ്ടപരിഹാരത്തുക കുടിശ്ശികയാണ്. ഇത് അനുവദിക്കാൻ ഇടപെടുമെന്നും ഉദ്യോഗസ്ഥർ ചർച്ചയിൽ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )