കൽപ്പറ്റ നാരായണനെ എസ്.വൈ.എസ് ആദരിച്ചു

കൽപ്പറ്റ നാരായണനെ എസ്.വൈ.എസ് ആദരിച്ചു

  • എസ്.വൈ.എസ്.ജില്ല വൈസ് പ്രസിഡൻ്റ് സയ്യിദ് യൂസഫ് താഹ ഹൈദ്രൂസ് അദ്ദേഹത്തെ ഷാൾ അണിയിച്ചു

കൊയിലാണ്ടി : കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്ററെ എസ്.വൈ.എസ്. കോഴിക്കോട് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം കാമ്പയിൻ സമിതി ആദരിച്ചു.

മതേതരത്വമാണ് ഇന്ത്യയുടെ മതം എന്ന പ്രമേയത്തിൽ എസ്.വൈ.എസ് ആഗസ്റ്റ് 15 ന് കൊയിലാണ്ടിയിൽ നടത്തുന്ന രാഷ്ട്ര രക്ഷാ സംഗമത്തിൻ്റെ പ്രചരണ ഉദ്ഘാടന വേദിയിൽവെച്ച് എസ്.വൈ.എസ്.ജില്ല വൈസ് പ്രസിഡൻ്റ് സയ്യിദ് യൂസഫ് താഹ ഹൈദ്രൂസ് അദ്ദേഹത്തെ ഷാൾ അണിയിച്ചു.

കാമ്പയിൻ സമിതി ചെയർമാൻ ഡോ:അബ്ദുൾ ലത്തീഫ് നദ് വി അധ്യക്ഷനായി. നാസർ ഫൈസി കൂടത്തായി,അഹമ്മദ് ഫൈസി കടലൂർ,പി.വി.അബ്ദുറഹ്മാൻ ഹൈതമി,ലത്തീഫ് മാസ്റ്റർ എലത്തൂർ,അൻസാർ കൊല്ലം,എ.അസീസ് മാസ്റ്റർ (കൗൺസിലർ),അഹമ്മദ് ദാരിമി, സി.പി.എ.സലാം,ലിയാക്കത്തലി ദാരിമി, അനസ് മാടാക്കര,ഷഫീഖ് മമ്പൊയിൽ എന്നിവർ സംസാരിച്ചു
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )