
ഖത്തർ പ്രവാസിസംഗമം നടത്തി
- യുഎഇ ഗോൾഡൻ വിസ കരസ്ഥമാക്കിയ സജീർ താവോട്ടിനെ ചടങ്ങിൽ ആദരിച്ചു
വാണിമേൽ: ഖത്തർ വാണിമേൽ പ്രവാസി ഫോറത്തിൻ്റെ നേതൃത്വത്തിൽ പഴയകാല ഖത്തർ പ്രവാസികളുടെയും നിലവിൽ പ്രവാസികളായ വാണിമേൽകാരുടെയും സംഗമം നടത്തി.
ദോഹ മജ്‌ലിസ് എന്ന പേരിൽ നടത്തിയ സംഗമം വാണിമേൽ ക്രസന്റ് ഹയർസെ ക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ ടി. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങളുടെ കോഡിനേറ്റർ സി.കെ. മൊയ്തുഹാജിയെയും യുഎഇ ഗോൾഡൻ വിസ കരസ്ഥമാക്കിയ സജീർ താവോട്ടിനെയും ചടങ്ങിൽ ആദരിച്ചു. തസ്നീം അലി, ഷമ്മാസ് കളത്തിൽ, ജാഫർ മാമ്പിലാൻ, സി.കെ. ഇസ്മായിൽ, പി.കെ. സുബൈർ, എൻ.കെ. കുഞ്ഞബ്ദുല്ല, ടി.കെ. അഹമ്മദ്, സുഹൈൽ കരിപ്പുള്ളിൽ, എം.കെ. അബ്ദുസലാം, സമീർ മയങ്ങിയിൽ എന്നിവർ സംസാരിച്ചു.
CATEGORIES News