ഗതാഗത നിയന്ത്രണം ഏർപെടുത്തി

ഗതാഗത നിയന്ത്രണം ഏർപെടുത്തി

  • 11 ന് തിങ്കളാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെയാണ് വാഹന ഗതാഗത നിയന്ത്രണം

വടകര: പണി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കാവിൽ-തീക്കുനി-കുറ്റ്യാടി റോഡിൽ ആയഞ്ചേരിക്കും തീക്കുനിക്കും ഇടയിൽ മുക്കടത്തും വയലിൽ കൾവേർട്ടിന്റെ പ്രവൃത്തി നടക്കുന്നതിനാൽ 11 ന് തിങ്കളാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെയാണ് ഇത് വഴിയുള്ള വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് .

പൊതുമരാമത്ത് നിരത്ത് വിഭാഗം തോടന്നൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. എസ് മുക്ക്-വള്ള്യാട്-കോട്ടപ്പള്ളി- തിരുവള്ളൂർ റോഡിൽ തിരുവള്ളൂർ മുതൽ കോട്ടപ്പള്ളി വരെ ടാറിങ്ങ്
നടക്കുന്നതിനാൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെയാണ് ഈ റോഡിലും വടകര-തിരുവള്ളൂർ-പേരാമ്പ്ര റോഡിൽ കീഴൽ മുക്കിൽ കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇത് വഴിയുമുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി അറിയിപ്പിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )