ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ ആരംഭിച്ചു

ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ ആരംഭിച്ചു

  • രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

കൊയിലാണ്ടി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കൊയിലാണ്ടി ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.

പ്ലസ് ടു / തത്തുല്യ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. പൊതു വിഭാഗങ്ങൾക്ക് 100 രൂപയും, പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. ജൂലൈ 08 വരെ അപേക്ഷ സമർപ്പിക്കാം.
www.polyadmission.org/gci എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 0496 2624060 – 9645256623 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )