ഗാന്ധിപ്രതിമ നിർമിച്ച്                              ദേവസ്യ ദേവഗിരി

ഗാന്ധിപ്രതിമ നിർമിച്ച് ദേവസ്യ ദേവഗിരി

  • സിമന്റിൽ മൂന്നടി ഉയരമുള്ള ഗാന്ധിപ്രതിമയാണ് നിർമിച്ചത്

കുന്ദമംഗലം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സിമന്റിൽ മൂന്നടി ഉയരമുള്ള ഗാന്ധിപ്രതിമ നിർമിച്ചിരിക്കുകയാണ് പെരിങ്ങൊളം മാറാപ്പിള്ളിൽ വീട്ടിൽ ദേവസ്യ ദേവഗിരി. ഇതാദ്യമായിട്ടല്ല ഗാന്ധിജിയെ വേറിട്ട രീതിയിൽ ദേവസ്യയുടെ വരകളിലും നിർമാണങ്ങളിലും തെളിയുന്നത് . ഒരു സ്വാതന്ത്ര്യദിനത്തിൽ 250ഓളം ഗാന്ധിജിയുടെ ചിത്രങ്ങളിൽ വിവിധ മുഖഭാവങ്ങൾ അക്രിലിക് പെയിന്റ്റിങ്ങിൽ വരച്ചിരുന്നു. അതിന് ഗാന്ധിദർശൻ്റെ 2021ലെ ഗാന്ധി സ്മൃതി അവാർഡ് ലഭിച്ചു.

കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗാന്ധി ചെയറിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിപഥം പരിപാടിയിൽ 200 മീറ്റർ ഒറ്റ കാൻവാസിൽ ഗാന്ധിജിയുടെ ജീവചരിത്രം വരച്ചു. രണ്ടു വർഷം മുമ്പ് സ്വാതന്ത്ര്യദിനത്തിൽ ഗാന്ധിയുടെ ഛായാചിത്രം നിർമിച്ചു. അഞ്ചടി ഉയരവും മൂന്നടി വീതിയിലുമായി ഒറ്റ കാൻവാസിലെ ചിത്രത്തിൽ 1857 മുതൽ 1947 വരെയുള്ള വിവിധ സംഭവങ്ങൾ സൂക്ഷ്മ്‌മതയിൽ തെളിഞ്ഞു കാണുന്ന രീതിയിലായിരുന്നു വരച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )